നമ്മള്‍ ഇന്നു കാണിക്കുന്ന യോഗാസനങ്ങള്‍ക്ക് അയ്യായിരവും ആറായിരവും വര്‍ഷം പഴക്കം ഉണ്ടെന്നും അത് പ്രാചീന മഹര്‍ഷിമാര്‍ ഉരുത്തിരിച്ചതാണെന്നും പറയുന്നത് തെറ്റാണ് എന്ന് ഞാനിട്ട പോസ്റ്റില്‍ ചിലര്‍ പലതരം എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. കൂട്ടത്തില്‍ തമാശ പോലെ ഡിസ്കവറി ചാനല്‍ ഹാരപ്പന്‍ സീലിലെ പശുപതി യോഗാസനത്തില്‍ ഇരിക്കുകയാണെന്നും യോഗ അവിടെ നിന്ന് (4- 5000 വര്‍ഷം മുന്നേ) തുടങ്ങിയെന്നും ഉള്ള പുളകം കൊള്ളിക്കുന്ന പ്രൊപഗാന്‍ഡയില്‍ നിന്നു തുടങ്ങാം.
1. പശുപതിയുടെ പദ്മാസനം
ഹാരപ്പന്‍ പശുപതി സീല്‍ ഇതാണ്. ഇതില്‍ ഇരിക്കുന്നയാള്‍ പദ്മാസനത്തിലാണ് (ശിവന്‍ ആണ്) അതിനാല്‍ യോഗ അന്നേ ശിവനില്‍ നിന്നാരംഭിച്ചു എന്നതാണ് അയ്യായിരം വര്‍ഷം പഴക്ക വാദത്തിന്റെ ഏകാധാരം .
പശുപതി എന്ന് പേരിട്ടുകൊടുത്ത ഈ ആള്‍രൂപം ഇരിക്കുന്നത് പദ്മാസനത്തിലാണ് അതുകൊണ്ട് യോഗ ഹാരപ്പയില്‍ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുകയാണെങ്കില്‍
ഇത് ഒരു ഈജ്പ്ഷ്യന്‍ പിരമിഡ് ആര്‍ട്ട് വര്‍ക്കിനും ചക്രാസനത്തിനും തമ്മിലുള്ള സാമ്യം ആണ്. പത്തു നാലായിരം വര്‍ഷം മുന്നേ, ഇന്നത്തെ ആധുനിക യോഗാഭ്യാസം ഈജിപ്റ്റില്‍ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുന്നുണ്ടോ?
മനുഷ്യന്‍ കുണ്ടി കുത്തി ഇരിക്കുന്നതും തലകുത്തിച്ചാടുന്നതും വേട്ടയ്ക്കു പോകുന്നതും ഒക്കെയായി ആയിരക്കണക്കിനു ശിലാരൂപങ്ങളും ചിത്രങ്ങളും ഒക്കെ കാണാം.
വെസ്റ്റ്റേ ഐലന്‍ഡില്‍ നിന്നു കിട്ടിയ ഹാരപ്പന്‍ പശുപതിയെക്കാള്‍ പഴക്കമുള്ള ഓര്‍ക്‌നി ആണ് ഇത്. ധ്യാനത്തിലിരിക്കുന്ന മഹര്‍ഷി പോലെ തോന്നുന്നുണ്ടോ?
2. യോഗാഭ്യാസത്തിനു പതന്‍ജലിയുടെ യോഗസൂത്രമാണ് ആധാരം. അതായത് കുറഞ്ഞത് രണ്ടായിരം വര്‍ഷം എങ്കിലും പഴക്കമുണ്ട്:
പതന്‍ജലി സൂത്രത്തില്‍ യോഗാസനങ്ങള്‍ ഒന്നുമില്ല എന്നതിനു എതിര്‍വാദമൊന്നും കിട്ടിയിട്ടില്ല, എന്നാല്‍ പതന്‍ജലി പറഞ്ഞതിന് അനുസൃതമായാണ് ഒന്നു രണ്ട് നൂറ്റാണ്ടു മുന്നേ ആസനങ്ങള്‍ ഉണ്ടാക്കിയത് എന്നാണ് എതിര്‍വാദം ഉയര്‍ന്നത്.
പതന്‍ജലി യോഗയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെ:യോഗ ചെയ്യുന്നവര്‍ക്ക് ജ്ഞാനപാതയിലേക്ക് ഉള്ള വഴിയിലെ അഴുക്കുകള്‍ പോകുകയും ചിന്താ-ജ്ഞാന ശേഷി പ്രകാശിക്കുകയും ചെയ്യും . അഷ്ടയോഗ മാര്‍ഗ്ഗങ്ങള്‍ എന്നാല്‍ ജീവശക്തികള്‍ക്ക് മേലേ പരിപൂര്‍ണ്ണ അജ്ഞാശക്തി, നിയമം പാലിക്കല്‍, ത്യാഗം, ശ്രദ്ധ, ധ്യാനം തുടങ്ങിയവയാണ്.
ഇതിലെങ്ങും ഇന്ന ആസനത്തില്‍ ഇരിക്കണമെന്നോ അങ്ങനെ ഇരുന്നാല്‍ എന്തെങ്കിലും ഗുണമുണ്ടെന്നോ ഒന്നുമില്ല. പതന്‍ജലി യോഗയെന്നു പറയുന്നത് സന്യാസതുല്യമായ ഒരു ആത്മീയ ജീവിതത്തെ മാത്രമാണ്.
മുഴുവന്‍ വായിക്കേണ്ടവര്‍ക്ക് ഇത് വായിക്കാം
3. ഉദ്ദേശം നാനൂറ് വര്‍ഷം മുന്നേ എഴുതിയ ഹഠയോഗ പ്രദീപികയില്‍ കുറച്ച് ആസനങ്ങളെ കുറിച്ച് പറയുന്നുണ്ട്, അതിനാല്‍ ഹഠയോഗ പ്രദീപിക നമുക്കൊന്നു വായിക്കാം.
യോഗി യോഗ വിദ്യകള്‍ രഹസ്യമാക്കി വയ്ക്കണം, അത് ആരോടെങ്കിലും പറഞ്ഞാല്‍ യോഗശക്തി ഷണ്ഡമായിപ്പോകും. യോഗിക്ക് വേണ്ട പത്തു കാര്യങ്ങള്‍ തപസ്സ്, ക്ഷമ, ദൈവ വിശ്വാസം, ദയാശീലം, പ്രാര്‍ത്ഥന, മതഗ്രന്ഥ പാരായണം, മാനം മര്യാദ, ബുദ്ധി, യാഗം. യജ്ഞം എന്നിവയാണ്,
യോഗി പരിശീലിക്കേണ്ട ആസനങ്ങള്‍സ്വസ്തിക -രണ്ട് കയ്യും തുടയില്‍ വച്ച് നിവര്‍ന്ന് ശാന്തമായി ഇരിക്കുന്നത് സ്വസ്തികഗോമുഖ - വലത്തേ കാല്‍ ഇടതിന്റെ മേലേ വച്ച് കാലുകള്‍ പശുവിന്റെ മുഖം പോലെ ആക്കി ഇരിക്കുന്നത് ഗോമുഖാസനംവീരാസനം - ഒരു കാല്പ്പാദം മറ്റേ കാലിന്റെ തുടയുടെ മുകളില്‍ വച്ച് ഇരിക്കുന്നത് വീരാസനം.
ഇങ്ങനെ പത്തു പതിനഞ്ചോളം ആസനത്തില്‍ ഇരുന്ന് ഹഠയോഗി ധ്യാനം പ്രാര്‍ത്ഥന പോലെ പലതും ചെയ്താല്‍ രാജയോഗം ഉണ്ടാകും എന്നാണ് അതില്‍. രാജയോഗം എന്നാല്‍ സമാധി മുതല്‍ ജ്ഞാനം വരെ ധനാഗമനവും അധികാരവും വരെ പലതും ആണെന്ന് പല വ്യാഖ്യാനങ്ങള്‍ കാണാം എന്നാല്‍ അതിലൊന്നും ആരോഗ്യം കിട്ടാനാന് ആസനത്തില്‍ ഇരിക്കുന്നതെന്ന് കാണാനില്ല
ഇതില്‍ പറഞ്ഞിരിക്കുന്ന പത്തുപന്ത്രണ്ടെണ്ണവും ഇപ്പോഴത്തെ കാലത്തെ ആസനങ്ങളുടെ പൂര്‍ണ്ണമല്ലാത്ത പട്ടികയും യോഗകൊണ്ട് എന്താണു ഫലം എന്ന് ഇപ്പോള്‍ അവകാശപ്പെടുന്നതും നോക്കുക
4. ഇന്നു കാണുന്ന രീതിയിലെ യോഗാസനങ്ങള്‍ കൊണ്ട് ആരോഗ്യത്തിനു ഗുണമുണ്ട് എന്ന് ചില പ്രാഥമിക പഠനങ്ങള്‍ ഉണ്ട്. ഒരു ഉദാഹരണം ആണ് യോഗയ്ക്ക് മറ്റു തരം ഏറോബിക്ക് വ്യായാമങ്ങള്‍ പോലെ തന്നെ ആരോഗ്യം തരാന്‍ ആകും എന്ന ഒരെണ്ണം
5. എന്നാല്‍ മൂലാധാരത്തില്‍ മൂന്നു മടക്കായി ഉറങ്ങിക്കിടക്കുന്ന ശക്തി ഉണ്ടെന്നും അത് മേലോട്ട് കയറി സഹസ്രാധാരത്തില്‍ ലയിച്ചാല്‍ അത്ഭുതകരമായ ശാന്തിയും സമാധാനവും ലഭിക്കും എന്നാണ് വാദം എങ്കില്‍ ശാസ്ത്രീയമായി അതെങ്ങനെ എന്ന് വിശദീകരിക്കേണ്ടി വരും. മൂലാധാരത്തില്‍ ഒരു കുണ്ഡലിനി ഗ്രന്ഥിയുണ്ടോ, അത് എന്തു ഹോര്‍മോണ്‍/ ജീന്‍ പ്രവര്‍ത്തനം മൂലം പ്രവര്‍ത്തിക്കുന്നു, എന്തു തരം ഊര്‍ജ്ജമാണ് ഇത് എന്നൊക്കെ.
ഞാന്‍ കുണ്ഡലിനി യോഗ പണ്ട് ശ്രീമാതാജി നിര്‍മ്മലാ ദേവിയുടെ അടുത്തു നിന്നു പഠിക്കാന്‍ പോയിട്ടുണ്ട്. രണ്ട് മൂന്ന് സെഷന്‍ കഴിഞ്ഞപ്പോള്‍ ഇത് ഓട്ടോഹിപ്‌നോസിസ് മാത്രമാണെന്ന് മനസ്സിലായി. പണിയും നിര്‍ത്തി.
22-Jun-2015
No comments:
Post a Comment