ഉവ്വ് സഹോദരാ, എനിക്കു നമ്മുടെ സംസ്കാരത്തെ അറിയാം. അതിന്റെ ചരിത്രവും ഗതിയും ഒക്കെയറിയാം. കുട്ടിയായിരുന്നപ്പോള്‍ എന്റെ വീടും പരിസരവുമാണ് ലോകത്തെ ഏറ്റവും മികച്ചയിടം എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഒരു ദിവസം വീട്ടിനടുത്തുള്ള ഒരു ചെറു പട്ടണത്തിലേക്ക് എന്നെ കൊണ്ടുപോയപ്പോഴാണ് വലിയ കെട്ടിടങ്ങളൊക്കെ ഞാന്‍ കാണുന്നത്. കുറച്ചു കൂടെ വളര്‍ന്നപ്പോള്‍ തിരുവനന്തപുരം നഗരം കണ്ടു. പിന്നെ ഞാന്‍ തമിഴ്നാട് കണ്ടു. വടക്കേയിന്ത കണ്ടു. പുറം രാജ്യങ്ങളില്‍ ചിലതു കണ്ടു. ഇപ്പോള്‍ ആറുഭൂഖണ്ഡങ്ങളില്‍ നിന്നായി ലോകത്തിന്റെ ഒട്ടുമിക്ക സംസ്കാരങ്ങളില്‍ നിന്നും വന്ന പത്തിരുപതിനായിരം ആളുകള്‍ക്കൊപ്പം പണിയെടുക്കുമ്പോള്‍ സംസ്കാരങ്ങളെ ഇങ്ങനെ ഉത്സവക്കാഴ്ച പോലെ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് "പെണ്‍കുട്ടികള്‍ ജീന്‍സ് ഇടരുത്" എന്ന് നമ്മുടെ സാംസ്കാരിക നായകന്മാരു പറയുമ്പോള്‍ അപ്പോ തന്നെ ഒരു ഗതിയും പരഗതിയുമില്ലാത്ത സ്വാസിലാന്‍ഡിന്റെ രാജാവും ഇതു തന്നെ പറഞ്ഞല്ലോ എന്ന് പെട്ടെന്ന് മനസ്സില്‍ വരുന്നത്.
വിഷയം വിട്ടു. സംസ്കാരത്തിനു ചേര്‍ന്ന സദാചാരം, അല്ലേ? അല്ലപ്പനേ. നിങ്ങള്‍ക്ക് ചേര്‍ന്ന സദാചാരം. ഇച്ചിരെ വിസ്തരിച്ചു തുടങ്ങാം. ഡോ. ഡേവിഡ് റൂബന്‍ എന്നു കേട്ടിട്ടുണ്ടോ? ഓ സായിപ്പന്മാരുടെ പേരു പറയാന്‍ പാടില്ലല്ലോ. ഒരു തവണ ക്ഷമി സഹോദരാ. അങ്ങേര്‍ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. സെക്സും സ്വയംഭോഗവും തമ്മിലെ വത്യാസം. ഒന്നു മികച്ചതോ മറ്റൊന്ന് മോശമോ എന്നല്ല. ലൈംഗികാവയവം സഹോദരന്‍ ഉദ്ദേശിക്കുന്നതല്ല, അതു തലച്ചോറാണ്. ബാക്കിയൊക്കെ തലച്ചോറിന്റെ ആജ്ഞാനുവര്‍ത്തികള്‍ മാത്രം. സെക്സ് രണ്ടു തലച്ചോറുകളുടെ വേഴ്ചയാണ്. ശരീരം അതിന്റെ ഇന്ദ്രിയ ഭാഗം ചെയ്തേക്കാം, അതു വേണമെന്നു പോലുമില്ല. തമ്മില്‍ കാണാതെയും തൊടാതെയും ഒക്കെ സെക്സ് അനുഭവിക്കാം. സ്വയംഭോഗത്തില്‍ തലച്ചോറുകള്‍ ആഗ്രഹങ്ങള്‍, ചിന്തകള്‍ മനസ്സുകള്‍ ഒന്നും മറ്റൊന്നിനു പ്രതികരിക്കുന്നില്ല. വ്യക്തമായില്ലെങ്കില്‍:
സഹോദരന്‍ തുണ്ടു പടങ്ങളിലോ വീഡിയോ ക്ലിപ്പിങ്ങുകളിലോ കാണുന്നത് നോക്കി കയ്യിലോ തലയിണയിലോ സ്വയംഭോഗം ചെയ്തു ലൈംഗിക ജീവിതം ആരംഭിക്കുന്നു. പിന്നെയത് ആരെങ്കിലും കുളിക്കുന്നത് ഒളിച്ചു നോക്കിയോ വഴിയേ നടന്നുപോകുന്നവളെ തോണ്ടിയോ ഒക്കെ രസിച്ചുള്‍ല സ്വയംഭോഗം ആയി വികസിക്കുന്നു. ചിലപ്പോള്‍ കുറച്ചു പണമൊക്കെ കൊടുത്ത് ഒരു വേശ്യയുടെ യോനി വാടകയ്ക്ക് എടുത്ത് അതിനുള്ളിലേക്ക് സ്വയംഭോഗം ചെയ്തിട്ടുണ്ടാകും. കുറേ കഴിയുമ്പോള്‍ വീട്ടുകാര്‍ ഒരു സ്ത്രീയെ സഹോദരനു കണ്ടുപിടിച്ചു തരും. സഹോദരന്റെ മനസ്സോ ചിന്തയോ അറിയാത്ത, സ്വന്തം ലൈംഗിക വ്യക്തിത്വം പ്രകടിപ്പിക്കരുത് എന്ന് സദാചാര ചിന്തയുള്ള ആ സ്ത്രീയുടെ യോനിയിലേക്ക് സ്വയം ഭോഗം ചെയ്തും പിന്നെ വല്ല പീഡനമോ മറ്റോ വഴി ഒത്തുകിട്ടുന്ന യോനികള്‍ക്കുള്ളില്‍ വച്ചു സ്വയംഭോഗം ചെയ്തും സഹോദരന്‍ ശിഷ്ടകാലം ജീവിക്കും.
ചുരുക്കി പറഞ്ഞാല്‍ സഹോദരന്‍ ജീവിതത്തില്‍ സെക്സ് അനുഭവിക്കില്ല. ഒരു പെണ്ണിനും സഹോദരനെ കണ്ട് മോഹിക്കാനും പ്രേമിക്കാനും ഒന്നും തോന്നിപ്പിക്കുന്ന ഒന്നും സഹോദരനില്ല. ഒരുത്തിയും താങ്കളോട് "എനിക്കിപ്പോള്‍ നിന്നോടൊത്ത് അത് ചെയ്യണം" എന്ന് പറഞ്ഞു കേള്‍ക്കില്ല. താങ്കളോട് "നീയൊന്ന് എഴുന്നേറ്റ് പോകുമോ നിന്റെ മുഖത്തു നോക്കിയിരിക്കുമ്പോള്‍ എന്റെ ട്രൗസര്‍ മുഴുവന്‍ നനഞ്ഞു നാശമാകുന്നു. " എന്ന് ഒരുത്തി പറഞ്ഞു കേള്‍ക്കുമ്പോള്‍ മനസ്സില്‍ അനുഭവിക്കുന്നതാണ് സെക്സ്. അതിനു താങ്കള്‍ക്ക് യോഗമുണ്ടായിട്ടില്ല.
ഒരുത്തിയുടെ തലച്ചോറും താങ്കളുടേതിനോട് ഇഷ്ടപ്പെടുകയുമില്ല ഇണചേരുകയുമില്ല എന്ന തിരിച്ചറിവില്‍ താങ്കള്‍ അങ്ങനെ സംഭവിക്കുന്നതിനെ എല്ലാം ഭയക്കുന്നു, വെറുക്കുന്നതായി നടിച്ച് നഷ്ടബോധം പ്രകടമാക്കുന്നു. ഒരുത്തിയും താങ്കളോട് വേണം എന്നു പറയാത്തതിനാല്‍ കാണുന്നതിലൊക്കെ കയറി സ്വയംഭോഗം ചെയ്യാന്‍ താങ്കള്‍ ശ്രമിക്കുകയും ചെയ്യും.
തീര്‍ന്നില്ല. തലച്ചോറുമായുള്ള ബന്ധം വിട്ട താങ്കളുറ്റെ ലൈംഗികാവയവം ഭരിക്കുന്ന താങ്കള്‍ക്ക് കൂടെയിരുന്നു കുടിച്ചു ബ്ലാക്ക് ഔട്ട് ആയിപ്പോയ സ്ത്രീസുഹൃത്തിനെ കൊണ്ട് സ്വന്തം കട്ടിലില്‍ കിടത്തി കട്ടിലിന്റെ മറ്റേവശം ചേര്‍ന്നു കിടന്നു സുഖമായി ഉറങ്ങിയെഴുന്നേറ്റ് അവരെ തട്ടിയുണര്‍ത്തി വീട്ടില്‍ കൊണ്ടാക്കുന്നതുവരെ ഒരിക്കല്‍ പോലും ഒരു ലൈംഗികാഗ്രഹവും മനസ്സില്‍ തോന്നാത്ത ഒരാളിനെക്കുറിച്ചു പറഞ്ഞാല്‍ അവന്‍ ഷണ്ഡനായിരിക്കും എന്നേ തോന്നൂ. കാരണം താങ്കള്‍ സെക്സ് അനുഭവിച്ചിട്ടില്ല, സന്ദര്‍ഭം കിട്ടുമ്പോള്‍ കിട്ടുന്നയിടത്തേക്ക് സ്വയംഭോഗം ചെയ്തിട്ടേയുള്ളൂ.
എനിക്കു മനസ്സിലാകായ്കയില്ല സഹോദരാ, സഹതാപം മാത്രമേ ഉള്ളൂ. എന്നാ പിന്നെ സഹോദരന്‍ ചെന്നാട്ടെ. ഇനിയും ഇടയ്ക്കൊക്കെ വരണേ സംസ്കാരവും സദാചാരവും പ്രസംഗിച്ച്.
(അടുത്തിരിക്കുന്ന പാവത്തിനു കിട്ടിയ സദാചാരക്കുറിപ്പ് എന്നെ കാണിച്ചതാണ്. ഇമ്മാതിരി സാധനം എനിക്കു വന്നാല്‍ എന്തു പ്രതികരണം ആയിരിക്കും എന്ന് സദാചാരികള്‍ക്ക് അറിയാമെന്ന് തോന്നുന്നു, ഇതുവരെ ഒന്നും കിട്ടിയില്ല.)
310 Likes41 Comments66 Shares 29-Oct-2014
No comments:
Post a Comment