എന്റെ സുഹൃത്ത് രവി ദില്ലിക്കാരനാണ്, ദുബായില്‍ ജോലി. ഒരു പ്രോജക്റ്റിന്റെ ഭാഗമായി അഹമ്മദാബാദില്‍ ഒരു മാസം ജോലി ചെയ്യാന്‍ പോയി. പുള്ളി എന്നും രണ്ടെണ്ണം വൈകിട്ടു വീശുന്ന പയ്യനാണ്, അഹമ്മദാബാദ് ലീഗലി ഡ്രൈ സിറ്റിയാണ്, ഇല്ലീഗലി കുടിക്കാന്‍ മാത്രം മുട്ടൊന്നും തോന്നാത്തതുകാരണം ഒരു മാസവും വീശിയില്ല. തിരിച്ചു വരുമ്പോള്‍ ഫ്ലൈറ്റില്‍ നിന്ന് ഒരെണ്ണം അടിച്ച് സുഖമായി ഉറങ്ങി എത്താം എന്നു കരുതി ഇരിക്കുകയായിരുന്നു
.
ദാ വരുന്നു ബിവറേജ് ട്രോളിയുമായി ഒരു വൃദ്ധ. അവര്‍ രവിക്കടുത്തെത്തി രൂക്ഷമായൊന്നു നോക്കി.
"ബേട്ടാ, ക്യാ പിയേഗാ ?"
പണ്ട് കോളേജില്‍ വച്ച് രഹസ്യമായി വീശി മാവിലയും ചവച്ച് വീട്ടില്‍ വരുമ്പോള്‍ അമ്മ ചോദിക്കുന്ന ആ ചോദ്യം.
" രവി ബേട്ടാ, ക്യാ പിയാ ?"
രവി അതേ ഉത്തരവും പറഞ്ഞു.
"കുച്ച് നഹി ആന്റിജീ, കുച്ച് നഹി."
മുപ്പത്തി അഞ്ചു വയസ്സുകാരനായ തനിക്കു മദര്‍ലി സര്‍വീസ് തരാന്‍ ലോകത്ത് മറ്റൊരു സ്ഥാപനവും ഇല്ലെന്നാണ് രവി പറയുന്നത്. പെറ്റമ്മയെപ്പോലെ പാസഞ്ചറെ പരിപാലിക്കുന്ന ക്യാരിയര്‍..

No comments:
Post a Comment