ഇന്‍സുലാര്‍ ഡ്വാര്‍ഫിസവും ജൈജാന്റിസവും പെനിന്‍സുലാര്‍ ഇന്ത്യയില്‍
ഫോസ്റ്റേര്‍സ് റൂള്‍ എന്നു കേട്ടിട്ടില്ലേ? അതായത് ഒരു തുരുത്തില്‍ എന്‍ഡെമിക്ക് ആയി ജീവിക്കുന്ന ജീവികള്‍ റിസോഴ്സിന്റെ ദൗര്‍ലഭ്യമോ അതിലഭ്യതയോ മൂലം സ്വാഭാവികമായി പരിണമിക്കേണ്ടിയിരുന്നതില്‍ നിന്നും വളരെ കുള്ളനായോ വളരെ ഭീമാകാരമായോ മാറും.
ഐലന്‍ഡ് റൂളില്‍ വളരുന്ന ജന്തുക്കളുടെ ഒരു പ്രത്യേകത എന്തെന്നു വച്ചാൽ അവരുടെ ആവാസ വ്യവസ്ഥയ്ക്ക് അന്യമായ ഒരു ഭീഷണി പുറത്തു നിന്നും ഉണ്ടായാല്‍ മിക്കവാറും അതിന്റെ കട്ടയും ബോര്‍ഡും മടങ്ങി പോകും എന്നതും.
ഐലന്‍ഡ് ഡ്വാര്‍ഫിസത്തിന്റെ ഉദാഹരണം: പണ്ട് ഇട്ടാവട്ടത്ത് വെട്ടിയും കുത്തിയും കളിച്ചിരുന്ന കുറേ കുഞ്ഞി രാജാക്കന്മാര്‍ നമുക്കുണ്ടായിരുന്നു. മലയുടെ മറവുണ്ടാക്കിയ സ്ഥലത്ത് പണ്ടെന്നോ ചോളന്‍ കേറി വന്നപ്പോഴുള്ള പച്ചിരുമ്പിന്റെ വാളും ഓടി വള്ളത്തിന്റെ നേവിയും ഒക്കെയായി ഇവര്‍ സസുഖം അത്തപ്പാടിയും പഠിപ്പില്ലാത്തവരും സാങ്കേതികമായി അറിവില്ലാത്തവരുടെയും ഒക്കെ മോളില്‍ സസുഖം വാണിരുന്നു.
ടെക്നോളജിയുടെയും ഇന്‍ഫോര്‍മേഷന്റെയും ദൗര്‍ലഭ്യം മൂലം ഡ്വാര്‍ഫുകള്‍ ആയിപ്പോയ ഇവരെ ഫ്രെഞ്ച് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സുല്‍ത്താന്‍ മലകടന്നു വന്നും, കടലേക്കൂടെ വന്ന ബിലാത്തിക്കാരൻ കേറിയടിച്ചും ഒക്കെ തുടങ്ങിയപ്പോള്‍ ഈ ചെറിയ നിസ്സഹായ ജീവികള്‍ക്ക്
വംശനാശം സംഭവിച്ചു പോയി.
കേരളത്തില്‍ പിന്നെ സംഭവിച്ച വംശനാശം ഐലാന്‍ഡ് ജൈജാന്റിസം മൂലമാണ്.. ആള്‍ക്കാര്‍ക്ക് വിവരലഭ്യതയും പൊതുവിജ്ഞാനവും കുറവായിരുന്ന കാലം ഈ ജന്തുക്കള്‍ - പൊതുവില്‍ ഗൗമസ്തികരോ അദ്ധ്യാപഹയന്മാരോ ഒക്കെയായിരുന്നവര്‍ നാലഞ്ചു പുസ്തകം തിന്ന് ഭീമാകാരന്മാരായി ബുദ്ധിരാക്ഷന്മാരും സര്‍വജ്ഞാനികളും ഒക്കെ ആയി മാറുകയായിരുന്നു. കേബിള്‍ ടെലിവിഷനിലെ കാക്കത്തൊള്ളായിരം അന്താരാഷ്ട്ര ചാനലുകള്‍, ഇന്റര്‍നെറ്റ് വഴി വിവര വിനിമയം ഒക്കെ വന്നപ്പോഴേക്ക് വായില്‍ തോന്നിയ പൊട്ടത്തരം വീശി ജീവിക്കുന്ന ഈ ബുദ്ധിജീവികളും അന്യം നിന്നു പോയി.
https://plus.google.com/u/0/111754722974346117564/posts/PniGFhXqW4c

No comments:
Post a Comment