എന്റെ മീശ ചേരുന്നില്ലെന്ന് പൊതുവില്‍ പലര്‍ക്കും പരാതിയുണ്ടെങ്കിലും സ്ഥിരമായി കുറ്റം പറയുന്നത് യൂറോപ്പില്‍ നിന്നുള്ള സായിപ്പന്മാരാണ്. മദാമ്മമാര്‍ ആയിരുന്നേല്‍ പരിഗണിച്ചേനെ, എവന്മാരുടെ അഫിപ്രായം ആര്‍ക്കു വേണം. ഇതിങ്ങനെ സ്ഥിരമായി ആവര്‍ത്തിച്ചപ്പോള്‍ ഒടുക്കം ഞാന്‍ പറഞ്ഞു, ഞങ്ങള്‍ മലയാളികള്‍ മീശ വയ്ക്കുന്നത് ചന്തത്തിനല്ല കൂവാ, അതൊരു വിപ്ലവമാണ്. ഒരിക്കല്‍ ഞങ്ങള്‍ക്ക് മീശ വയ്ക്കണമെങ്കില്‍ മീശക്കരം അടയ്ക്കണമായിരുന്നു, അതില്ലാതെയായതിന്റെ ആഘോഷമാണീ ടാക്സ് ഫ്രീ മീശകള്‍ എന്ന്.
വെള്ളായിമാര്‍ വാ പൊളിച്ചു. മീശയ്ക്ക് കരമോ?
മീശയ്ക്കു മാത്രമല്ല, മുലയ്ക്കും കരമുണ്ടായിരുന്നു. കാഴ്ച്ചക്കരം വരെയുണ്ടായിരുന്നു, ie കാര്യമൊന്നും ഇല്ലേലും പാറോത്യാരോ ശിങ്കിടികളോ വീട്ടില്‍ കേറി വന്നാല്‍ കരം നല്‍കിയിരിക്കണം.ഇല്ലേല്‍ മുക്കാലീല്‍ കെട്ടി ചാട്ടയ്ക്ക് അടിക്കും, മൊട്ടയടിച്ച് ഊരു ചുറ്റിക്കും, ചൊറുക്ക കുടിപ്പിച്ച് ആന്തരികാവയവങ്ങള്‍ തകര്‍ത്തു കൊല്ലും, വിരല്‍ ചെത്തിക്കളഞ്ഞ് പണി ചെയ്യാന്‍ പറ്റാതെയാക്കും. ഒന്നും നടന്നില്ലേല്‍ പൊതു മധ്യം മൂലത്തില്‍ പാര കേറ്റി കഴുമരത്തേല്‍ തൂക്കും.
നിങ്ങള്‍ക്ക് വളിക്ക് കരം ഇല്ലാതിരുന്നത് ഞങ്ങടെ ഭാഗ്യം ഇല്ലേല് ഈ ആപ്പീസ് നീ വളിവിട്ടു തകര്‍ത്തേനെ എന്ന് ഒരുത്ന്. ആപ്പീസില്‍ കൂട്ടച്ചിരി.
ആക്‌ച്വലി ഞങ്ങളുടെ രാജാക്കന്മാര്‍ വളിക്കരത്തിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും ആഡം സ്മിത്തിന്റെ രണ്ടാം കേനന്‍ - സേര്‍ട്ടനിറ്റിക്ക് സ്യൂട്ട് ആവുന്നില്ല, അതായത് വിട്ട വളി ആരുടേതെന്ന് തര്‍ക്കമില്ലാതെ സ്ഥാപിക്കാന്‍ ചുങ്കപ്പിരിവു വകുപ്പിനു സാധിക്കുന്നില്ല, അതിനാല്‍ തല നാരിഴയ്ക്ക് നീയൊക്കെ രക്ഷപ്പെട്ടു എന്നു ഞാനും.
ഇമ്മാതിരി 121 തരം കരങ്ങള്‍ ഉണ്ടായിരുന്നത്രേ, അതായത് ഭരണമല്ല, പച്ചയ്ക്ക് കൊള്ള. അമിക്കസ് ക്യൂറിയല്ല, സാക്ഷാല്‍ മാഡം ക്യൂറി സ്വര്‍ഗ്ഗത്തീന്നു ഇറങ്ങി വന്നു പറഞ്ഞാലും ഈ കാശ് ജനങ്ങളുടേതാണെന്ന എന്റെ അഭിപ്രായത്തിനു മാറ്റമില്ല.
https://plus.google.com/u/0/111754722974346117564/posts/BboNMvTjxew

No comments:
Post a Comment