“മോനു നല്ല ശബ്ദമാണല്ലോ, മോൻ ഒരു പാട്ടു പാടിക്കേ.”
“അങ്കിളേ അരുത്.“ ഞാൻ എം. എസ് വിശ്വനാഥന്റെ ഭാവഭരിതമായ ശബ്ദത്തിൽ പറഞ്ഞു. “അതേ, അതേ.. ഇവൻ ഒരു പാട്ടുപാടിയാൽ നിങ്ങൾക്ക് പ്രാന്താകാൻ തുടങ്ങുന്നു. ഡാൻസും കൂടിയായാൽ അത് പൂർണ്ണമാകുന്നു. പറയരുത്. പാടാൻ പറയരുത്.”
“ഛെ, കൊച്ചുങ്ങടെ പാട്ടിനെക്കുറിച്ചാണോ വേണ്ടാത്തതു പറയുന്നത്. അവൻ പാടും. നീ പാട് മോനേ”
പയ്യൻസ് ഒരു ബാലറീന പ്രവേശിക്കുന്നതുപോലെ കറങ്ങിക്കൊണ്ട് റെസ്റ്റോറന്റിന്റെ നടുത്തളത്തിലോട്ട് ചാടി
ഓടിയോടി വിളയാട് ഓടിയോടി വിളയാട് മാലാ, സിനിമാലാ
നീ ഓടിപ്പോകലാകാത് ഓടിപ്പോകലാകാത് മാലാ, സിനിമാലാ
തീമേലേ നിന്നവളെ പൂ മേലേ തള്ളിറയാ? സൂപ്പറ്. പോയി സൂപ്പ് എട്.
ഇതെന്തുവാടേ? പയ്യൻ വല്ല നഴ്സറി റൈമും പാടുമെന്നാ ഞാൻ കരുതിയത്.
ഞാൻ പറഞ്ഞില്ലേ അവനെക്കൊണ്ട് പാടിക്കരുതെന്ന്. ഇവിടിരിക്കുന്ന ആൾക്കാരെക്കൊണ്ട് ചിരിപ്പിച്ചപ്പോൾ സമാധാനമായല്ലോ.
ഇതേൽ സിനിമാലാന്നൊക്കെ ശരിക്കും ഒള്ളതാന്നോ?
ഏയ്, സിനിമാലയും സൂപ്പ് എടുപ്പിക്കലുമൊക്കെ അവന്റെ സ്വന്തം ലിറിക്കൽ ഇമ്പ്രൊവൈസേഷനാണ്.
ഇവനു വല്ല നല്ല പാട്ടും പറഞ്ഞു കൊടുത്തൂടേ?
സാധിക്കില്ല. ഇതു അവന്റെ മ്യൂസിക്ക് ജീൻ ആണ്
മ്യൂസിക്ക് ജീനോ? ഇതോ?
അങ്കിളു തിരുവല്ല രാമചന്ദ്രൻ എന്നു കേട്ടിട്ടുണ്ടോ?
ഇല്ല. ആനയാണോ?
സിംഹമാണ്. രമ്യാ ദാസ് എന്നു കേട്ടിട്ടുണ്ടോ?
അതുമില്ല.
മോശം. മോശം. ബി. ഏ മലയാളം ഗ്വാജ്വേഷനു സെറിമണിക്കുപ്പായവും ഇട്ട് സപ്രിട്ടിക്കേറ്റും പിടിച്ച് സ്റ്റേജിൽ കേറി കൂട്ടുകാർക്കും അദ്ധ്യാപകർക്കും വേണ്ടി എന്ന മുഖവുരയോടെ
"കാകൃതി കനകൃതി കാക്കേ നിന്നുടെ കൂകൃതി കുനകൃതി കൂടെവിടെ... “ എന്നു തുടങ്ങുന്ന ഗാനം ആലപിച്ച തിരുവല്ല രാമചന്ദ്രൻ എന്റെ വല്യമ്മാവനാണ്. സംഗീതം പഠിപ്പിക്കാൻ സോമനാഥ അയ്യരുടെ ക്ലാസ്സിൽ കൊണ്ട് ചേർത്ത കാലത്ത് ശ്രീഗണനാഥ പഠിച്ചു തീരും മുന്നേ തന്നെ മാഷുടെ മകൾ ഹേമയ്ക്കായി ദൊരകുണാ ഇതി വന്തി സേവ എന്ന പാട്ട് “ചളുപുളാ തടിയുള്ള ഹേമ” എന്നു വിവർത്തനം ചെയ്തു കൊടുത്ത രമ്യാ ദാസ് എന്റെ സഹോദരിയാണ്. ഹൈസ്കൂളിൽ ഡെസ്കിനു മുകളിൽ കയറി നിന്ന് “വാഷിങ്ങ് പൌഡർ നിർമ്മ” എന്ന ഡാൻസ് നമ്പർ അവതരിപ്പിച്ചതിനു ഹെഡ് മാഷടെ കയ്യിൽ നിന്നു പട്ടും വളയും വാങ്ങിയ ആളാണു ഞാൻ. ആ സംഗീത പാരമ്പര്യമാണ് ഇവനും കിട്ടിയിരിക്കുന്നത്. അവന്റെ സ്വാഭാവിക സംഗീതാഭിരുചിയെ ഒരു തരത്തിലും സ്വാധീനിക്കാൻ ഞാൻ ശ്രമിക്കില്ല, ശ്രമിച്ചാലും നടക്കുകയും ഇല്ല.
https://plus.google.com/u/0/111754722974346117564/posts/5i5PQ5Ue4Nn

Anything from maternal side??
ReplyDelete