Friday, February 22, 2013

മല്ലു സ്റ്റൈല്‍

സാധാരണ പത്രവാര്‍ത്ത:
നോബല്‍ സമ്മാനം
വളര്‍ച്ച മുറ്റിയ സോമാറ്റിക് കോശങ്ങളെ റീപ്രോഗ്രാം ചെയ്ത് പ്ലൂറിപൊട്ടന്റ് വിത്തുകോശം ആക്കാന്‍ കഴിയുമെന്ന്  കണ്ടെത്തിയ ജാപ്പനീസ്  ശാസ്ത്രജ്ഞന്‍ ഷിന്യാ യാമനകയ്ക്കും ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍  സര്‍. ജോണ്‍ ഗര്‍ഡണും ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിലെ നോബല്‍ സമ്മാനം.

മല്ലു പത്രവാര്‍ത്ത:

ഷീനാ യമനു കേരളം പ്രിയ നാട്
സെമാന്‍‌ടെക്ക് കോശങ്ങളെ ഫ്ലൂറോപേഷ്യന്റ് ആക്കിയ ജപ്പാന്‍ കാരി ഡോ. ഷീനാ യമനു ഏറ്റവും പ്രിയനാട് കേരളം. ടെക്നോപാര്‍ക്കില്‍ നിന്നു ഗോള്‍ഫ് കളിക്കാന്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ വന്നു സാക്കിയടിച്ചു  ഫ്ലാറ്റായ  ടാരോ വത്തനാബേ എന്ന ജപ്പാന്‍ കാരന്‍ ക്യോട്ടോ യൂണിവേര്‍സിറ്റില്‍  ഷീനയോടൊത്തു പഠിക്കുമ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.

 കേരളത്തിലെത്തി  ഓള്‍ഡ് കാസ്ക് റമ്മും റെയില്‍‌വേ സ്റ്റേഷനിലെ പൊറോട്ട മുട്ടയും അടിക്കണമെന്നും പദ്മനാഭസ്വാമി ക്ഷേത്രം, മലയാറ്റൂര്‍ പള്ളി, പാളയം വലിയപള്ളി എന്നിവ സന്ദര്‍ശിക്കണം എന്നതാണു തന്റെ ജന്മാഭിലാഷമെന്നും ഷീന പറഞ്ഞിട്ടുണ്ടെന്നും ടാരോ വെളിവില്ലാതെ കാര്‍പറ്റില്‍ കിടന്നു വെളിപ്പെടുത്തി.
https://plus.google.com/u/0/111754722974346117564/posts/ZUtLUAVeMYc

No comments:

Post a Comment