Friday, February 22, 2013

സണ്ഡേ, മണ്ഡേ ....




ദിവസേന അടിവസ്ത്രം മാറുന്നത് പിള്ളേരെ ശീലിപ്പിക്കാനുള്ള സൂത്രമാണ്. ഇതു കണ്ടപ്പോൾ പഴയൊരു കഥ ഓർത്തു. പണ്ടുകാലത്ത് നമുക്ക്  ഈ  സുനാ ഉടുക്കുന്ന ഇടപാടില്ലായിരുന്നു- ഒക്കെ കോണകമാണ്. രാജാവ്  മുത്തു വച്ച പട്ടുകോണകം ഉടുക്കും,  മന്ത്രി ചീട്ടിക്കോണകം ഉടുക്കും, പാങ്ങില്ലാത്തോൻ പാള വാട്ടി കോണാനാക്കും, കൊച്ചുങ്ങൾ ഇലക്കോണകം ഉടുക്കും, മല്ലന്മാർ ലങ്കോട്ടി ഉടുക്കും.

സായിപ്പന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദിവാനും പാറോത്യാരും ജട്ടിയിടാൻ തീരുമാനിച്ചു. അന്ന് ഇവിടെങ്ങും ജട്ടിയില്ല, നേരേ കപ്പൽ കേറി ബിലാത്തിയിൽ പോയി. കട കണ്ടെത്തി.

“സെവൻ ഓഫ് ദീസ് പ്ലീസ്.” പാറോത്യാർ പറഞ്ഞു. “ സൻഡേ മണ്ഡേ റ്റ്യൂസ്ഡേ വെനസ്ഡേ...”

“പാക് മീ  ഏ ഡസൻ പ്ലീസ്.” ദിവാൻ ഗമയിൽ പറഞ്ഞു. “ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ...”

No comments:

Post a Comment