ചിത്രശലഭങ്ങളുടെ ജീവിതചക്രം മറ്റു ഹോമോമെറ്റബോളസ് ഷഡ്പദങ്ങളെപ്പോലെ മുട്ട, പുഴു, പ്യൂപ്പ, ഇമാഗോ എന്ന നാലവസ്ഥയിലാണ്. ശലഭജീവിതത്തെപ്പറ്റി ഒരു ചെറു കുറിപ്പ്.
മുട്ടയായും
-----------------
പെണ്‍ പൂമ്പാറ്റ ഭക്ഷണം കഴിക്കാതെ ഇലകളില്‍ വെറുതേ തത്തിക്കളിക്കുക ആണെന്ന് നമുക്കു തോന്നുന്ന മിക്ക അവസരങ്ങളിലും അത് മുട്ടയിടാന്‍ പറ്റിയ ഇലകള്‍ പരിശോധിക്കുകയാണ്. മുട്ടയിട്ട ഇല പൊഴിഞ്ഞു പോകുമോ, നനഞ്ഞ് മുട്ട ഫംഗസ് കയറിപ്പോകുമോ, ഉറുമ്പും മറ്റു ജന്തുക്കളും കണ്ടെത്തി തിന്നുകളയുമോ എന്നെല്ലാം പരിശോധിക്കുകയാണ്. വിരിഞ്ഞത് ഏതു ചെടിയിലെ ഇലയിലെ പുഴുവായിട്ടാണെന്ന് അവള്‍ക്ക് ഓര്‍മ്മയുണ്ട്, അവള്‍ അത്തരം ചെടിയിലെ ഇല കണ്ടുപിടിച്ച്, പരിശോധിച്ച് ഗുണവും സുരക്ഷയും ഉറപ്പു വരുത്തി മുട്ടയിടും. എന്നിട്ട് മുട്ടയ്ക്ക് സമീപം മറ്റു പൂമ്പാറ്റകള്‍ക്ക് ബോര്‍ഡ് വയ്ക്കും, പട്ടി മൂത്രമൊഴിച്ച് അതിരു സ്ഥാപിക്കുമ്പോലെ, ഇവിടെ എന്റെ സ്ഥലം, മറ്റുള്ളവര്‍ കൂടി മുട്ടയിട്ട് എല്ലാവളുടെയും കാറ്റര്‍പില്ലറുകള്‍ക്ക് തിന്നാനില്ലാതെ ആക്കരുത്. എന്തൊക്കെ ചെയ്താലും ചിലത് ഉറുമ്പിനോ ഫംഗസിനോ ഒക്കെ ഭക്ഷണം ആകും.
പുഴുവായും
-------------------------
ബാക്കിയുള്ളവ വിരിയും. വിരിഞ്ഞാല്‍ അപ്പോ തുടങ്ങി കാറ്റര്‍പില്ലര്‍ ഒടുക്കത്തെ തീറ്റയാണ്. ശരീരത്തിന്റെ മൂവായിരം ഇരട്ടി വരെ ഒന്നു രണ്ടാഴ്ച കൊണ്ട് കൊണ്ട് വരെ അവ വളരും. ഇതേപൊലെ മനുഷ്യന്‍ വളരുമെങ്കില്‍ ജനിക്കുമ്പോള്‍ മൂന്നു കിലോയുള്ള കുഞ്ഞ് രണ്ടാഴ്ച കഴിയുമ്പോള്‍ 9000 കിലോ ഭീമന്‍ ആയേനെ. മിക്ക കാറ്റര്‍പില്ലറുകളും ചെടിയാണു ഭക്ഷിക്കുന്നത് എന്നാല്‍ ഈച്ചകളേയും ഉറുമ്പുകളേയും പൂച്ചികളേയും തിന്നുന്ന കാറ്റര്‍പില്ലറുകളും ഉണ്ട്.
ഈ അവസ്ഥയില്‍ അവ പക്ഷികള്‍ക്കും പല്ലി വര്‍ഗ്ഗങ്ങള്‍ക്കും ഒക്കെ ഭക്ഷണവും ആണ്.
തപസ്സിരുന്നും
----------------------
ഇതു കഴിഞ്ഞ കാറ്റര്‍പില്ലറുകള്‍ പ്യൂപ്പല്‍ സ്റ്റേജില്‍ എത്തുന്നു. ഇലയ്ക്കടിയിലോ മറ്റോ തീര്‍ത്ത വത്മീകങ്ങളെ ഒരു കായ പോലെയോ മറ്റോ ഒളിപ്പിക്കാമെന്നല്ലാതെ മറ്റൊരു ഡിഫന്‍സും ആ സമയത്തില്ല. കാലാവസ്ഥ അനുസരിച്ച് രണ്ടാഴ്ച്ച മുതല്‍ അഞ്ചു വര്‍ഷം വരെ ഈ തപസ്സ് ഇരിക്കാന്‍ ഇവയ്ക്ക് കഴിയും, സ്പീഷീസ് വ്യതിയാനങ്ങളുണ്ട്.
പറന്നു നടന്നും
------------------------
വിരിഞ്ഞിറങ്ങി തേനുണ്ട് നടക്കുമ്പോള്‍ ആണ് തന്റെ ഇണയെ കണ്ടെത്തും. സ്വയം വരമാണ്, അവന്‍ തന്റെ ഡിസൈന്‍ ഒക്കെ വിരിച്ചു കാണിച്ച് അടുത്തു ചെന്ന് അവളുണ്ടെ നേര്‍ക്ക് തന്റെ ഫിറോമോണ്‍ സ്രവിപ്പിക്കും. അവള്‍ മറ്റാരുടേതെങ്കിലും ആണെങ്കിലോ ഇനി മണം ഇഷ്ടപ്പെട്ടില്ലെങ്കിലോ അവള്‍ മലര്‍ന്ന് പറന്നു കാണിക്കും "ഓട്രാ ചെറുക്കാ, എനിക്കു നിന്നെ വേണ്ട" എന്ന അര്‍ത്ഥത്തില്‍.
മുട്ടയിട്ടും
---------------
ഇഷ്ടപ്പെട്ടാല്‍ അവര്‍ ഇണ ചേരും. ഏഴെട്ടു മണിക്കൂറോളം ഒറ്റ വേഴ്ച. ഈ സമയം ആണ് അവന്‍ മെഹര്‍ കൊടുക്കുന്നത് - അവന്‍ അവന്റെ ശരീരത്തിന്റെ ഭൂരിഭാഗം ശേഖരിച്ച ഭക്ഷണവും (നമ്മുടെ ശരീരത്തിലെ കൊഴുപ്പും അന്നജവും പോലെ ) അവള്‍ക്കു കൈമാറ്റം ചെയ്യുന്നു. മുട്ടയിട്ട് ശിഷ്ടകാലം ജീവിക്കാന്‍ നേരം ഭക്ഷണം കഴിക്കാന്‍ നേരം കിട്ടിയില്ലെങ്കിലോ. പരിപാടി കഴിഞ്ഞ് അവളെ മറന്ന് അവനങ്ങു പോകും- ഇനി എത്ര കാലം തേന്‍ കുടിച്ചാല്‍ അടുത്ത പെണ്ണിനുള്ള സമ്മാനം ശേകരിക്കാന്‍ ആകും എന്ന് ആലോചിച്ച്. പെണ്ണ് പിന്നെ പയ്യന്മാരെ തിരക്കാറില്ല, അവളുടെ ലൈംഗിക ജീവിതം കഴിഞ്ഞു. ഈ സമയവും അവ പലേ ജന്തുക്കളുടെയും ഭക്ഷണമാണ്, പലേ മരങ്ങളുടെയും ചെടികളുടെയും പ്രജനന ഏജന്റും.
[ചിത്രങ്ങളെല്ലാം വിക്കിപ്പീഡിയയില്‍ നിന്ന് ക്രിയേറ്റീവ് കോമണ്‍സ് അനുമതിയോടെ]Collapse this post

No comments:
Post a Comment