പണ്ടുപണ്ട് ഒരു നാട്ടിലെ വിമാനത്താവളം അക്കോസ്റ്റിക്ക് ബേര്‍ഡ് സ്കെയറിങ്ങ് യൂണിറ്റ് വാങ്ങി. അതു കാണാന്‍ എത്തിയ ദിവാന്‍ ആ യന്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് ചോദിച്ചു. യന്ത്രം പക്ഷികളുടെ ഡിസ്റ്റ്രസ് ശബ്ദങ്ങള്‍ ഉണ്ടാക്കുകയും അതു കേട്ട് ഭയന്ന് ആ പ്രദേശത്തു വരുന്ന പക്ഷികള്‍ പറന്നു പോകുകയും ചെയ്യുമെന്ന് ജീവനക്കാര്‍ വിശദീകരിച്ചു. യന്ത്രം മനുഷ്യര്‍ക്ക് ശബ്ദമാലിന്യം ഉണ്ടാകാതിരിക്കാന്‍ പക്ഷികള്‍ക്കു മാത്രം കേള്‍ക്കുന്ന ഫ്രീക്വന്‍സിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
യന്ത്രം വാങ്ങിയ വിമാനത്താവള അധികാരികളെ പിരിച്ചു വിട്ട് അവരില്‍ നിന്നു വാങ്ങിയതുമൂലം ഉണ്ടായ ചിലവ് ഈടാക്കാന്‍ ദിവാന്‍ ഉത്തരവിട്ടു.
ഇത്രയും പറഞ്ഞ ശേഷം വേതാളം വിക്രമാദിത്യനോട് ചോദിച്ചു: ദിവാന്‍ എന്തിനാണു അവരെ പിരിച്ചു വിട്ടത്? തനിക്കു കേള്‍ക്കാന്‍ കഴിയാത്ത ശബ്ദമില്ലെന്നും അതിനാല്‍ യന്ത്രം തട്ടിപ്പാണെന്നും ബോദ്ധ്യമുള്ളതുകൊണ്ടായിരുന്നോ? തനിക്കു കേള്‍ക്കാന്‍ കഴിയാത്ത തരം ശബ്ദങ്ങള്‍ ഉയര്‍ത്തുന്ന യന്ത്രം കൈവശമുള്ളവരെ ഭയന്നിട്ടാണോ? അതോ തനിക്കറിയാത്ത അറിവുകള്‍ നശിപ്പിക്കേണ്ടതിന്റെ അവശ്യകത മനസ്സിലാക്കിയിട്ടാണോ?

No comments:
Post a Comment